അമൃതയിലെ മൂന്ന് ബ്രാഞ്ചിന് എൻബിഎ അംഗീകാരം
1454385
Thursday, September 19, 2024 5:59 AM IST
അമൃതപുരി (കൊല്ലം): അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ മൂന്ന് എൻജിനീയറിംഗ് ബ്രാഞ്ചുകൾക്ക് എൻബിഎ ടയർ വൺ - ഡബ്ള്യു എ (വാഷിംഗ്ടൺ അക്കോർഡ്) അംഗീകാരം.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് എന്നീ പ്രോഗ്രാമുകൾക്ക് 2024 മുതൽ 2027 വരെയുള്ള മൂന്ന് അധ്യയന വർഷത്തേക്കാണ് അംഗീകാരം ലഭിച്ചത്.
എൻബിഎ ടയർ വൺ അംഗീകാരം ലഭിക്കുന്നതോടെ വാഷിംഗ്ടൺ അക്കോർഡിൽ അംഗങ്ങളായ രാജ്യങ്ങളിലേക്ക് പോകാൻ കൂടുതൽ എളുപ്പമാകും. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ അടങ്ങുന്നതാണ് വാഷിംഗ്ടൺ അക്കോർഡ്.
അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ കാമ്പസിലെ എൻജിനീയറിംഗ് ബ്രാഞ്ചുകൾക്ക് മുൻവർഷങ്ങളിൽ എൻബിഎ അംഗീകാരം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കേന്ദ്ര സർക്കാർ സംവിധാനമാണ് നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (എൻബിഎ).