കുന്പളം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ പാദുകാവൽ തിരുനാൾ നാളെ മുതൽ
1454666
Friday, September 20, 2024 5:55 AM IST
കുന്പളം: വിശുദ്ധ മിഖായേൽ മാലാഖയുടെ ദേവാലയത്തിലെ പാദുകാവൽ തിരുനാൾ ആഘോഷങ്ങൾ നാളെ മുതൽ 29 വരെ നടക്കും.
നാളെ വൈകുന്നേരം 4.30 ന് കൊല്ലം ബിഷപ് പോൾ ആന്റണി മുല്ലശേരിക്ക് സ്വീകരണം. തുടർന്ന് തിരുനാൾ കൊടി ആശീർവാദം. 5.30 ന് തിരുനാൾ കൊടിയേറ്റ് ബിഷപ് പോൾ ആന്റണി മുല്ലശേരി നിർവഹിക്കും. തിരുനാൾ സമാരംഭ സമൂഹ ദിവ്യബലിക്ക് ബിഷപ് മുഖ്യ കാർമികനായിരിക്കും.
22 മുതൽ 28 വരെ രാവിലെ ആറിനും 11 നും വൈകുന്നേരം നാലിനും ജപമാല, ലിറ്റിനി, നൊവേന, ദിവ്യബവി എന്നിവ നടക്കും. 23 മുതൽ 27 വരെ കപ്പൂച്ചിൻ മിഷൻ ധ്യാനം നടക്കും. മിഖായേൽ മാലാഖയുടെ തിരുനാൾ നേർച്ച ഇതോടനുബന്ധിച്ച് നടത്തും.
തിരുനാൾ ദിവസങ്ങളിൽ നിത്യാരാധന മരിയൻ ഗാലറിയിൽ ക്രമീകരിച്ചിട്ടുണ്ട്. തിരുനാൾ ദിവസങ്ങളിൽ മധ്യാഹ്ന ദിവ്യബലിക്കുശേഷം സ്നേഹവിരുന്നു ഒരുക്കിയിട്ടുണ്ട്.28 ന് വൈകുന്നേരം ആഘോഷമായ തിരുനാൾ വേസ്പരക്കുശേഷം ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം. തിരുനാൾ സമാപന ദിവസമായ 29 ന് തിരുക്കർമങ്ങളിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും, സ്നേഹവിരുന്നിലും ജാതിമതഭേദമന്യേ ഭക്തജനങ്ങൾ പങ്കെടുക്കാറുണ്ട്.
ഭക്ത ജനങ്ങളുടെ യാത്രാസൗകര്യാർഥം 28,29 തീയതികളിൽ കൊല്ലം ,കൊട്ടാരക്കര കെഎസ്ആർടിസി ബസ് ഡിപ്പോകളിൽ നിന്ന് പ്രത്യേക ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കുണ്ടറ-മുക്കട ജംഗ്ഷനിൽ നിന്ന് കുന്പളത്തേക്ക് ലോക്കൽ ട്രിപ്പുകൾ നടത്തും.