കു​ണ്ട​റ: കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ എ​സ്ഐ​യേ​യും പോ​ലീ​സു​കാ​രേ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​ഞ്ചാ​ലും​മൂ​ട് കു​രീ​പ്പു​ഴ പ്ലാ​വ​റ കാ​വ് ഇ​രു​വി​ശേ​രി​ൽ വി​ജ​യ​കു​മാ​റി​നെ(48) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

വി​ജ​യ​കു​മാ​റി​നെ​തി​രേ ഭാ​ര്യ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നെ​യാ​ണ് വി​ജ​യ​കു​മാ​ർ ആ​ക്ര​മി​ച്ച​ത്.

എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ജ​യ​കു​മാ​റി​നെ പോ​ലീ​സ് സം​ഘം കീ​ഴ്പ്പെ​ടു​ത്തി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

പ​രി​ക്കേ​റ്റ പോ​ലീ​സ് സം​ഘം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ മ​നു പ്ര​സാ​ദ്, ഷാ​ഫി എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.