കാലൊടിഞ്ഞ മയിലിന് ചികിത്സയൊരുക്കി വെറ്ററിനറി ഡോക്ടർമാർ
1454670
Friday, September 20, 2024 5:55 AM IST
കൊല്ലം: ആശ്രാമം ശ്രീനാരായണപുരം ക്ഷേത്രത്തിലെ മൂന്നുമാസം പ്രായമായ ആണ് മയിലിന് കൂട്ടില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ മയിലിന് ജില്ലാ വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർമാർ ചികിത്സ നൽകി.
മുട്ടിന് താഴെ എല്ലുപൊട്ടി വ്രണമായി മാറിയതോടെ മയില്‍ അവശനിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ച മയിലിന് ശസ്ത്രക്രിയ നടത്തി. വ്രണബാധയുണ്ടായ വലതു കാല് മുട്ടിന് താഴെ മുറിച്ചു നീക്കി ആന്റി ബയോട്ടിക്കുകളും വേദനസംഹാരികളും നല്കി.
ചീഫ് വെറ്ററിനറി ഓഫീസര്‍ ഡി. ഷൈന്‍കുമാര്‍, സര്ജന്മാരായ കിരണ്‍ ബാബു, ജിന്‍സി, അഭിരാമി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി.
രണ്ടാഴ്ചയ്ക്കുള്ളില്‍ മുറിവുകള്‍ ഉണങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മയില്‍ വലുതാകുമ്പോള്‍ നടത്തം സുഗമമാക്കാന്‍ കൃത്രിമക്കാല്‍ ഘടിപ്പിക്കുന്ന ലിംബ് പ്രോസസിനെക്കുറിച്ചും ആലോചിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.