കൊട്ടിയം: പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ച് വയോധിക മരിച്ചു. സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റിട്ട മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപുരയഴികം വീട്ടില്‍ എന്‍.രത്നമ്മ (74) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: കെ.ബാലകൃഷ്ണന്. മക്കള്‍: രാജി, ബാബു ലാല്‍, രജനി. മരുമക്കള്‍: രാജേന്ദ്രന്, ചിത്ര, സുനില്‍.