കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചു
1454674
Friday, September 20, 2024 6:09 AM IST
കുണ്ടറ: വയനാട് ദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേട് ആരോപിച്ച് മൺട്രോത്തുരുത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. വഞ്ചനാ ദിനാചരണ ഭാഗമായി മൺറോ തുരുത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. യോഗം പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു.
എസ് വളവ് മുതൽ പേഴുംതുരത്തുവരെ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ഷിബു മൺറോ നേതൃത്വം നൽകി . സന്തോഷ്കുമാർ, സുധീർ, അനീഷ്, അഖിൽ, ഗോകുൽ, പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
കുണ്ടറ: കിഴക്കേ കല്ലട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാ ദിനം ആചരിച്ചു. കിഴക്കേ കല്ലട മൂന്നു മുക്ക് ജംഗ്ഷനിൽ പ്രകടനവും പൊതുയോഗവു നടത്തി. മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ചന്ദ്രൻ കല്ലട ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള കൂമ്പേലിൽ, അഡ്വ. ജയചന്ദ്ര ബാബു, വസന്ത ഷാജി, മണി വൃന്ദാവൻ, പ്രകാശ്, അഖിലേഷ്, ബോബൻ, പ്രദീപ്, ശങ്കരപ്പിള്ള, കവിരാജ്, മഹാദേവൻ, തങ്കച്ചി എന്നിവർ പ്രസംഗിച്ചു.
ചവറ: കോൺഗ്രസ് ചവറ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശരത്ത് പട്ടത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കിഷോർ അമ്പിലാക്കര അധ്യക്ഷനായി. ചവറ ഗോപകുമാർ, സുരേഷ് കുമാർ, ജയചന്ദ്രൻ, എം. സുശീല, കെ. ഫസലുദീൻ, ഇ. റഷീദ്, ശിവശങ്കരക്കുരുക്കൾ, മിത്രാത്മജൻ, ബാബു ഭാസ്കർ, മണിയൻ പിള്ള, കുറ്റിയിൽ സലാം, ഉഷാകുമാരി, ശശിധരൻ പിള്ള, ബാബുക്കുട്ടൻ, സനൽ നങ്ങേഴം, അനൂപ് പട്ടത്താനം തുടങ്ങിയവർ പ്രസംഗിച്ചു . വസന്തകുമാർ, പ്രഭാകരൻ പിള്ള, സിദ്ദിഖ്, മൈക്കിൾ, വിജയരാജൻ, രാജൻ റോക്കി, ശ്രീരാജ്, ശിവകുമാർ, വിജയലക്ഷ്മി, അനിൽകുമാർ, കണ്ണൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
കൊട്ടിയം : കോൺഗ്രസ് കൊട്ടിയം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊട്ടിയം ജെ. നൈസാം അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.എ. മജീദ്, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ് ചന്ദ്രൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോൺസൺ, മുഹമ്മദ് റഹീം, ബഷീർകുട്ടി, ഷിജു, മോഹനകുറുപ്പ്, അമീൻ, ഉമാ മഹേശ്വരി, ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.
അഞ്ചല്: ചണ്ണപ്പേട്ടയിൽ കോണ്ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. അലയമൺ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗത്തിനും മണ്ഡലം പ്രസിഡന്റ് എം.എം. സാദിക്, കെ.ജി. സാബു, ചാർളി കോലത്ത്, ജേക്കബ് മാത്യൂ, സുനിൽ ദത്ത്, സജീനാ ഷിബു,
ജെ. രവീന്ദ്രൻ, ഗീതാ ജെ. വാഹിദ് കടവറം, സജി ഇല്ലിക്കൽ, ഷാജഹാൻ, അജാസ്, ഹാരീസ്, എം.എസ്. മുരുകൻ, ഷാജു ഇരുവേലിക്കൽ, ശബരീഷ് ആർ. നായർ ബ്രിജി ഷൈജു, വിൻസന്റ്, റോയ് മൂക്കൂട്, നാസിമുദീൻ, ചെറിയാൻ പണിക്കർ എന്നിവർ നേതൃത്വം നൽകി.