തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി സംസ്ഥാന കമ്മീഷണറേറ്റ് ഒക്ടോബർ മൂന്നുമു തൽ അഞ്ചുവരെ തിരുവനന്തപുരം സർക്കാർ ഗസ്റ്റ്ഹൗസിൽ അദാലത്ത് സംഘടിപ്പിക്കും.
നിലവിൽ ഈ കാര്യാലയത്തിൽ അപേക്ഷകൾ നൽകിയിട്ടുള്ളവരും പെരിങ്ങമല ബോധവത്കരണ സെമിനാറിൽ അപേക്ഷകൾ ലഭ്യമാക്കിയവരും ഒഴികെയുള്ളവർക്ക് 26നു വൈകുന്നേരം അഞ്ചിനു മുൻപ് പുതുതായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിശദാംശങ്ങൾക്ക് - 9447063686