നി​യ​ന്ത്ര​ണംവി​ട്ട കാ​ർ കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് പരിക്ക്
Thursday, September 19, 2024 6:09 AM IST
നേ​മം: പ​ള്ളി​ച്ച​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഫു​ത്ത്പാ​ത്തും ഗേ​റ്റും ത​ക​ർ​ത്ത് വീ​ടി​നോ​ട് ചേ​ർ​ന്ന ട​യ​ർ റി​പ്പ​യ​റിം​ഗ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി, കാ​റു​ട​മ​ക്ക് പ​രി​ക്ക്.

ക​ര​മ​ന - ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ പ്രാ​വ​ച്ച​മ്പ​ല​ത്തി​നും പ​ള്ളി​ച്ച​ലി​നും ഇ​ട​യ്ക്ക് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മ​ണി​ക്കാ​ണ് സം​ഭ​വം. സ്ഥ​ല​വാ​സി​യാ​യ സു​ദ​ർ​ശ​ന​ന്‍റെ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് വാ​ട​ക​യ്ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​കു​മാ​റി​ന്റെ ഫ്രീ ​സ്റ്റോ​ൺ ട​യ​ർ വ​ർ​ക്സ് റി​പ്പ​യ​റിം​ഗ് ക​ട​യി​ലേ​ക്കാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു ക​യ​റി​യ​ത്.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ള്ളി​ച്ച​ൽ ഗാ​ന്ധി​ന​ഗ​ർ റെ​യി​ൽ​വേ​ക്ക​ടു​ത്ത് കാ​ർ​ത്തി​ക​യി​ൽ താ​മ​സം കോ​ൺ​ട്രാ​ക്ട​ർ കൂ​ടി​യാ​യ അ​ഡ്വ.​സു​നി​ൽ​കു​മാ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നേ​മം പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ ഡ്രൈ​വ​റു​ടെ വ​ശം പൂ​ർണമാ​യും ത​ക​ർ​ന്നു. സു​നി​ൽ​കു​മാ​റി​ന്റെ കൈ,​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ വ​ള​രെ ശ്ര​മ​പ്പെ​ട്ടാ​ണ് കാ​റി​ന് പു​റ​ത്തേ​ക്കെ​ടു​ത്ത് നേ​മം ശാ​ന്തി​വി​ള ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ടി​യി​ൽ ഫു​ട്പാ​ത്തി​ന​രി​കി​ലെ ഇ​രു​മ്പ് വേ​ലി, ഇ​രു​മ്പ് ഗേ​റ്റ്, ട​യ​ർ ക​ട​യു​ട​മ ഹ​രി​കു​മാ​റി​ന്റെ ക​ട​യ്ക്ക് മു​ന്നി​ലെ ഫി​ഷ് ടാ​ങ്ക് എ​ന്നി​വ നി​ശ്ശേ​ഷം ത​ക​ർ​ന്നു. ഹ​രി​കു​മാ​ർ ക​ട തു​റ​ക്കാ​നാ​യി ക​ട​യു​ടെ തൊ​ട്ട​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ക​ണ്ട​ത്. ജീ​വ​ൻ കി​ട്ടി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് ഹ​രി​കു​മാ​ർ.