പരിസ്ഥിതി ജാഗ്രതയ്ക്ക് സമൂഹത്തിന്റെ പിന്തുണ വേണം: സി.ആർ. മഹേഷ്
1454384
Thursday, September 19, 2024 5:59 AM IST
കരുനാഗപ്പള്ളി: പരിസ്ഥിതി ജാഗ്രതയ്ക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് സി.ആർ. മഹേഷ് എംഎൽഎ. കന്നേറ്റി ബോട്ട് ടെർമിനലിന് സമീപം രാജ്യാന്തര മുള ദിനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലും സബർമതി ഗ്രന്ഥശാലയും ട്രീ ആംബുലൻസും സംയുക്തമായി സംഘടിപ്പിച്ച ഹരിത സ്വർണം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനൊപ്പം സന്നദ്ധ സംഘടനകളുടേയും ജനകീയകൂട്ടായ്മ കളുടേയും സഹകരണം ഉണ്ടായാൽ മാത്രമേ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഫലവത്താക്കാനാകൂ. കാലാവസ്ഥാ വ്യതിയാനം, മണ്ണൊലിപ്പ് തടയൽ, ജലസ്രോതസുകളുടെ സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുള നട്ടുപിടിപ്പിക്കലിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യാതിഥി ആയിരുന്നു.
നഗരസഭാ കൗൺസിലർ ശാലിനി രാജീവൻ, പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ, സുധീർ ഗുരുകുലം, മുഹമ്മദ് സലിംഖാൻ, സുനിൽ പൂമുറ്റം, വി.ആർ. ഹരികൃഷ്ണൻ, ഗോപൻ ചക്കാലയിൽ,സുൽത്താൻ അനുജിത്, എസ്. പ്രവീൺ കുമാർ, ശ്രീജ എന്നിവർ നേതൃത്വം നൽകി.