പ്ലാപ്പള്ളി മഹാത്മാ സൗഹൃദ കൂട്ടായ്മ സാംസ്കാരിക സദസ് ശ്രദ്ധേയമായി
1454393
Thursday, September 19, 2024 6:09 AM IST
കൊട്ടാരക്കര: പ്ലാപ്പള്ളി ചാങ്ങയിൽ ജംഗ്ഷൻ കേന്ദ്രമാക്കി മഹാത്മാ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന് സാംസ്കാരിക സദസ് സംഘടിപ്പിച്ചു.
സിസിഎച്ച്ആർ ഡയറക്ടർ കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജോൺ ചാങ്ങയിൽ അധ്യക്ഷത വഹിച്ചു. വെട്ടിക്കവല പഞ്ചായത്തംഗം സുജാ സജി, പ്രസിഡന്റ് സജി യോഹന്നാൻ, തോമസ് വർക്കി, അലക്സ് വർഗീസ്, പ്രീത ബെന്നി, ജി. ബിജു, കെ.വൈ. റെജി, ബി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാങ്ങയിൽ ജംഗ്ഷനിൽ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു.