സ്കൂളിന് മുന്നിലെ റോഡിൽ സീബ്രാ വരകൾ മാർക്ക് ചെയ്യും
1454391
Thursday, September 19, 2024 5:59 AM IST
കുണ്ടറ: കുണ്ടറ-മൺറോ തുരുത്ത് റോഡിൽ കിഴക്കേ കല്ലട സിവികെഎം ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ അപകട ഭീഷണി നിലനിൽക്കുന്ന റോഡിൽ സീബ്രാ വരകൾ മാർക്ക് ചെയ്യും.
നിലവിൽ ആദ്യ ഘട്ട ടാറിംഗ് ജോലികൾ മാത്രമേ പൂർത്തീകരിച്ചിട്ടുള്ളുവെന്നും അവസാന ഘട്ട ടാറിംഗ് പൂർത്തീകരിച്ചശേഷം റോഡ് മാർക്കിംഗ് പ്രവൃത്തിയും സീബ്രാ ലൈൻ മാർക്കിംഗിനും നിർദേശം നൽകിയതായി കിഫ്ബി കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
ജില്ലാ വികസന സമിതി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി ഏബ്രഹാം സാമുവലിനെയാ ണ് ഈ വിവരം അറിയിച്ചത്.