വിശ്വകർമ ദിനാചരണം: ശോഭായാത്ര നടത്തി
1454386
Thursday, September 19, 2024 5:59 AM IST
കൊല്ലം: അഖില കേരള വിശ്വകർമ മഹാസഭ ആശ്രാമം 702 ബി ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമദിനാചരണ ശോഭായാത്ര സംഘടിപ്പിച്ചു.
ആശ്രാമം ലക്ഷ്മണ ജംഗ്ഷനിൽ നിന്നാരംഭിച്ച ശോഭായാത്ര കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ആശ്രാമം സുനിൽകുമാർ സന്ദേശം നൽകി.
യൂണിയൻ പ്രതിനിധികളായ എൽ. പ്രകാശ്, ടി.പി. ശശാങ്കൻ, രാമചന്ദ്രൻ കടകംപള്ളി, മഹിളാ സംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. വിജയമ്മ, ഗിരിജ അനിൽ, ജയലക്ഷ്മി, സിന്ധു പ്രകാശ്, രജനി സുനിൽ, ആര്യ.വി.നാഥ്, അഭിലാഷ്, ശെൽവരാജ് എന്നിവർ പ്രസംഗിച്ചു.
ലക്ഷ്മണ ജംഗ്ഷനിൽ നിന്നാരംഭിച്ച ശോഭായാത്ര വിശ്വകർമ പൂജ വേദപാരായണം എന്നിവയോടെ സമാപിച്ചു.