കൊല്ലം: ഇന്ത്യയിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള നീക്കം ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പുതിയ സംവിധാനം ജനാധിപത്യ വ്യവസ്ഥിതിക്കു ഭീഷണിയാണ്. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ദുർബലമാക്കും. ഭരണഘടനാ വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള ബിജെപിയുടെ നീക്കം ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.