ചിന്നക്കടയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1454389
Thursday, September 19, 2024 5:59 AM IST
കൊല്ലം: രാഹുൽഗാന്ധിക്കെതിരേ കൊലവിളി നടത്തിയ സംഘപരിവാർ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിന്ദുകൃഷ്ണ, സൂരജ് രവി, അൻസർ അസീസ്, എൻ. ഉണ്ണികൃഷ്ണൻ, ആദിക്കാട് മധു, കൃഷ്ണവേണി ശർമ, ആനന്ദ് ബ്രഹ്മാനന്ദ്, ഡി. ഗീതാകൃഷ്ണൻ, എൻ. നാസർ തുടങ്ങിയവർ പ്രസംഗിച്ചു. ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ മോദിയുടെ കോലം കത്തിച്ചു.
ശാന്തിനി ശുഭദേവൻ, കൃഷ്ണകുമാർ, മണികണ്ഠൻ, ഗോപാലകൃഷ്ണൻ, സാബ്ജാൻ, അസീം കിളികൊല്ലൂർ, എം.എസ്. സിദ്ദിഖ്, ബൈജു ആലുംമൂട്, അജിത് മയ്യനാട് തുടങ്ങിയവർ നേതൃത്വം നൽകി.