കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും
1454667
Friday, September 20, 2024 5:55 AM IST
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവത്തെ കസ്റ്റഡിക്കാണ് ശാസ്താംകോട്ട പോലീസ് ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്.
സംഭവത്തിൽ അറസ്റ്റിലായ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി (27) എന്നിവർ ജയിലിൽ റിമാന്‍ഡിലാണ്.
ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദേശിച്ചു.