അഞ്ചൽ: പനച്ചവിള പബ്ലിക് ആർട്സ് ആന്‍ഡ് സ്പോട്സ് ക്ലബിന്റേയും, പബ്ലിക് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ ഭാഗമായി കാവ്യ സന്ധ്യ സംഘടിപ്പിച്ചു.
ചടങ്ങിൽ സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു. സ്വപ്ന ജയൻസ് അധ്യക്ഷത വഹിച്ചു. കവികളായ അനീഷ് കെ. അയിലറ, ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, അഞ്ചൽ ദേവരാജൻ,
ഉഷസ് രാജീവ്, ജമീലാബീവി തുടങ്ങിയവർ പങ്കെടുത്തു.ലൈബ്രറി രക്ഷാധികാരി ജെ. മോഹനകുമാർ, സെക്രട്ടറി വി. സുന്ദരേശൻ, എസ്. ദേവദാസൻ എന്നിവർ പ്രസംഗിച്ചു.