പുനലൂര്‍: ഓണക്കാലം പ്രമാണിച്ച് എക്സൈസ് സംഘം പുനലൂര്‍ തൊളിക്കോട് പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ 1.41 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പരവട്ടം തോട്ടിറക്കത്ത് പുത്തന്‍വീട്ടില്‍ രാജുവിനെ അറസ്റ്റ് ചെയ്തു.
പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ഷെമീര്‍ ഖാന്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍. ഇന്‍സ്പെക്ടര്‍ ജെ. റെജി, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ വൈ.ഷിഹാബുദീന്‍, പ്രിവന്റീവ് ഓഫീസര്‍ റെജിമോന്, സിവില്‍ ഓഫീസര്‍മാരായ റിന്‍ജോ വര്‍ഗീസ്, മാത്യുപോള്‍, ഡ്രൈവര്‍ രജീഷ്ലാല്‍ എന്നിവരും തെരച്ചിലില്‍ പങ്കെടുത്തു.