പിതാവിന്റെ സ്മരണക്കായി സ്കൂളിൽ അസംബ്ലി പന്തലൊരുക്കി മക്കൾ
1547963
Monday, May 5, 2025 1:03 AM IST
ഇരിട്ടി: പിതാവിന്റെ സ്മരണക്കായി സ്കൂളിൽ മനോഹരമായ അസംബ്ലി പന്തലൊരുക്കി വിളക്കോടിലെ ടി.പി. മുഹമ്മദും കുടുംബവും. വിളക്കോട് ഗവ. യുപി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഉപഹാരമായാണ് സ്കൂളിലെ പൂർവ വിദ്യാർഥികളായ മക്കൾ തങ്ങളുടെ പിതാവ് കണ്ടോത്ത് മായൻ ഹാജിയുടെ പേരിൽ അസംബ്ലി പന്തലൊരുക്കിയത്.
കൂടാതെ സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തു ഭംഗിയാക്കുകയും ചെയ്തു. 12 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പ്രവൃത്തി പൂർത്തികരിച്ചത്. മഴയും വെയിലുമേൽക്കാതെ അസംബ്ലി കൾ നടത്താനും പൊതുപരിപാടികൾ സംഘടിപ്പിക്കാനും ഉപകാരപ്രദമായ രീതിയിലാണ് നിർമാണം നടത്തിയിട്ടുള്ളത്. അസംബ്ലി പന്തലിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ ഡോ.വി. ശിവദാസൻ എംപി നിർവഹിക്കും.