ഓള് ഇന്ത്യാ വോളി-2025ന്റെ കാൽനാട്ട് കർമം
1547389
Saturday, May 3, 2025 1:53 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് അസോസിയേഷന്റെ രജത ജൂബിലിയുടെ ഭാഗമായി സ്ഥാപക ചെയര്‍മാനും മുന്‍ എംപിയുമായിരുന്ന ടി. ഗോവിന്ദന്റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന ടി. ഗോവിന്ദന് ഓള് ഇന്ത്യ വോളി-2025ന്റെ കാല്‍നാട്ടുകര്‍മം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.
ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.വി.അനൂപ്, കെ.വി. ലളിത, വി. നാരായണന്, കെ.വി. ബാബു, കെ.പി. ബാലകൃഷ്ണ പൊതുവാള്, കെ. ഫല്ഗുനന്, പി.പി. കൃഷ്ണന് എന്നിവർ പ്രസംഗിച്ചു.
12 മുതല്‍ 18 വരെ പയ്യന്നൂര്‍ ഗവ. ഹൈസ്കൂളിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളെ ഉള്‍പ്പെടുത്തി പുരുഷ വിഭാഗത്തില്‍ കെഎസ്ഇബി, കേരള പോലീസ്, ഇന്‍കം ടാക്സ് ചെന്നൈ, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കസ്റ്റംസ് കൊച്ചിന്, മുംബൈ സ്പൈകേഴ്സ് എന്നീ ടീമുകളും വനിത വിഭാഗത്തില്‍ സൗത്ത് സെന്‍ട്രല്‍ റയില്‍വേ സെക്കന്തരാബാദ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐസിഎഫ് ചെന്നൈ, കെഎസ്ഇബി എന്നീ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്.