പോലീസ് സ്റ്റേഷനിലെ അംഗബലം വർധിപ്പിക്കണം: പോലീസ് അസോ.
1547401
Saturday, May 3, 2025 1:53 AM IST
പയ്യന്നൂർ: പോലീസ് സ്റ്റേഷനിലെ അംഗബലം വർധിപ്പിക്കണമെന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രിസണേഴ്സ് സെൽ നിർമിക്കണമെന്നും ചെറുപുഴ പോലീസ് സ്റ്റേഷന് കെട്ടിട സൗകര്യമൊരുക്കണമെന്നും കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. ജയേഷ് അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ എംഎൽഎ, കണ്ണൂർ റൂറൽ പോലീസ് മേധാവി അനൂജ് പലിവാൾ എന്നിവർ വിശിഷ്ടാതിഥികളായി.
കണ്ണൂർ റൂറൽ അഡീഷണൻ എസ്പി എം.പി. വിനോദ്, തളിപ്പറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, കെപിഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശൻ വെള്ളോറ, കെപിഎ സംസ്ഥാന ട്രഷറർ ജി.പി. അഭിജിത്ത്, കെപിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.വി. രാജേഷ്, ജില്ലാ സെക്രട്ടറി കെ.പി. അനീഷ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ടി. പ്രജീഷ്, കെപിഎ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. സനത്ത്, എം. ഷാജി, പി. ഷിജിത്ത് എന്നിവർ പ്രസംഗിച്ചു.
കെപിഎ സംസ്ഥാന സെക്രട്ടറി ഇ.വി. പ്രദീപൻ, ജില്ലാ സെക്രട്ടറി കെ. പ്രിയേഷ്, ട്രഷറർ വി.വി. വിജേഷ്, എ.പി.കെ. രാകേഷ് തുടങ്ങിയവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.