ഇടിമിന്നലിൽ വീടിന്റെ തറ തകർന്നു
1547398
Saturday, May 3, 2025 1:53 AM IST
ഇരിട്ടി: ഇടിമിന്നലിൽ മാടത്തിൽ ക്രിസ്ത്യൻ പള്ളിക്കു സമീപത്തുള്ള ചാത്തോത്ത് സുരേഷിന്റെ വീടിന്റെ തറ തകർന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ഇടിമിന്നലിൽ വീടിന്റെ തറയുടെ പലഭാഗങ്ങളും അടർന്നു പോകുകയും വീട്ടു മുറ്റത്തുള്ള തെങ്ങ് നടുവേ പിളർന്നു പോകുകയും ചെയ്തു.
വീടിന് സമീപത്ത് വാഴ ഉൾപ്പെടെ നിന്ന സ്ഥലത്ത് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. വീടിന്റെ വയറിംഗും, മീറ്ററും ഉൾപ്പെടെ കത്തി നശിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.