യുവജനങ്ങൾ സമാധാനത്തിന്റെ കാവൽ ഭടന്മാരാകണം: ഡോ. പി.വി രാജഗോപാൽ
1547854
Sunday, May 4, 2025 7:23 AM IST
കണ്ണൂർ: സമൂഹ്യതിന്മകളായ മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി യുവതലമുറ സമാധാനത്തിന്റെ കാവൽ ഭടന്മാരായി മാറണമെന്ന് ഏകതാ പരിഷത്ത് സ്ഥാപകനും ആഗോള സമാധാന പ്രവർത്തകനുമായ ഡോ. പി.വി രാജഗോപാൽ.
അക്രമങ്ങളിലും സാമൂഹ്യ തിന്മകളിലും നിന്ന് നാടിനെ കൈ പിടിച്ചുയർത്താൻ യുവാക്കളാണ് മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസിന്റെ നേതൃത്വത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സംഘടിപ്പിച്ച സമഗ്ര സമാധാനവും സുസ്ഥിര വികസനവും എന്ന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ചെയർമാൻ പി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. എസ്ഐ ടി. രാജീവൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ നിസാർ കോലോത്ത്, അഡ്വ. ടിന്റു തോമസ് എന്നിവർ ക്ലാസെടുത്തു. പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസിന്റെ നേതൃത്വത്തിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പങ്കാളിത്വത്തോടെ 101 അംഗ വോളന്റിയർ ഗ്രൂപ്പ് രൂപീകരിച്ചു.
റവ. ഡോ. സ്കറിയ കല്ലൂർ, ഡോ. ജിൻ ഹാർ ഹാരിസ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ്കുമാർ, കണ്ണൂർ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, മഹാത്മ മന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ, അഡ്വ. ബിനോയ് തോമസ്, കാരയിൽ സുകുമാരൻ, ഷമീൽ ഇഞ്ചിക്കൽ, ബിന്ദു ജിജി, ഹരിദാസ് മംഗലശേരി, ഫാ. സണ്ണി തോട്ടപ്പള്ളിൽ, സജീവൻ മാണിയത്ത്, മോഹനൻ പൊന്നന്പേത്ത്, ഷാജു ജോൺ, രാജൻ തീയ്യറേത്ത്, ജോസ് പ്ലാക്കൂട്ടം, സരള, സി. സുനിൽകുമാർ, ബിന്ദു ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.