മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
1547846
Sunday, May 4, 2025 7:13 AM IST
ചെമ്പേരി: കോൺഗ്രസ് ഏരുവേശി മണ്ഡലം ഒമ്പതാം വാർഡിലെ മഹാത്മാമാഗാന്ധി കുടുംബ സംഗമം ചെമ്പേരിയിലെ കണ്ടത്തിൽ പീറ്ററിന്റെ വീട്ടിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് സിബി വടക്കേൽ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജോൺസൺ പുലിയുറുമ്പിൽ ആമുഖ പ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറിമാരായ ബേബി തോലാനി, ജോഷി കണ്ടത്തിൽ, ഏരുവേശി മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം മുൻ പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി, വാർഡ് മെംബർമാരായ മോഹനൻ മൂത്തേടൻ, ജയശ്രീ ശ്രീധരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, മുൻ അംഗങ്ങളായ തോമസ് ചാലിൽ, ജോയി കുഴിവേലിപ്പുറം, അഗസ്റ്റിൻ മുക്കുഴി, ഗ്രേസി പൂവേലിൽ, വാർഡ് സെക്രട്ടറി സുനിൽ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന കോൺഗ്രസ് പ്രവർത്തകർ, പഞ്ചായത്ത് മുൻ മെംബർമാർ, വിവിധ മേഖലകളിലെ പ്രതിഭകൾ എന്നിവരെ ആദരിച്ചു.