പിണറായിയുടെ ഏകാധിപത്യത്തിന്റെ അന്ത്യഘട്ടമെത്തി: സജീവ് ജോസഫ്
1547955
Monday, May 5, 2025 1:03 AM IST
ശ്രീകണ്ഠപുരം: പിണറായി വിജയന്റെ ഏകാധിപത്യ രാഷ്ട്രീയത്തിന്റെ അന്ത്യഘട്ടമെത്തിയിരിക്കുകയാണെന്ന് സജീവ് ജോസഫ് എംഎൽഎ. ഇരിക്കൂർ നിയോജക മണ്ഡലംതല കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാളെ ഡിസിസിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തുന്ന മാർച്ചുമായി ബന്ധപ്പെട്ടാണ് നേതൃയോഗം ചേർന്നത്. ഇരിക്കൂറിൽ നിന്ന് ആയിരം ആളുകളെ മാർച്ചിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, സുരേഷ് ബാബു എളയാവൂർ, കൊയ്യം ജനാർദനൻ, ചാക്കോ പാലക്കലോടി, കെ.സി.വിജയൻ,തോമസ് വെക്കത്താനം, കെ.വി.ഫിലോമിന, കെ.പി.ഗംഗാധരൻ, ജോഷികണ്ടത്തിൽ, കെ.സി.വിജയൻ,ബെന്നി തോമസ്, ബേബി ഓടമ്പള്ളി, ബിജു പുളിയന്തൊട്ടി, തങ്കച്ചൻ മാത്യു, മാധവൻമാസ്റ്റർ, ജോസ് വട്ടമല,ജസ്റ്റിൻ, ജോജി കന്നിക്കാട്ട്, മിനിഷൈബി എന്നിവർ പങ്കെടുത്തു.