കൂട്ട ബലാത്സംഗം: കണ്ണൂർ സ്വദേശിയടക്കം മൂന്നുപേർ അറസ്റ്റിൽ
1547860
Sunday, May 4, 2025 7:24 AM IST
തലശേരി: റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബീഹാർ കതിഹാർ ദുർഗാപൂർ സ്വദേശി ആസിഫ് (19), ബീഹാർ പ്രാൺപൂർ കുച്ചിയാഹിയിൽ സാഹബൂൽ (24) എന്നിവരെയാണു തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസം മുന്പ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ സ്റ്റാൻഡിലേക്കുള്ള എളുപ്പവഴിയിലാണു കൂത്തുപറമ്പ് സ്വദേശിനിപീഡിപ്പിക്കപ്പെട്ടത്.