ലഹരി വിരുദ്ധ സന്ദേശയാത്ര ആറിന്
1547843
Sunday, May 4, 2025 7:13 AM IST
കണ്ണൂര്‍: ലഹരിക്കെതിരെ കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര ആറിന് ജില്ലയില്‍ പര്യടനം നടത്തും. പരിപാടിയോടനുബന്ധിച്ച് പയ്യന്നൂരില്‍ പുരുഷ/വനിതാ വിഭാഗങ്ങളില്‍ പ്രൈസ് മണി മിനി മാരത്തോണ്‍ സംഘടിപ്പിക്കും. രാവിലെ 6.30ന് മാത്തില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ പെരുമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.
വിജയികള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 15000, 10000, 7500 രൂപയും നാല് മുതല്‍ എഴ് വരെ സ്ഥാനക്കാര്‍ക്ക് 2000 രൂപ വീതവും പ്രൈസ് മണി ലഭിക്കും. പുരുഷ/വനിതാ വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രൈസ് മണി നല്‍കും.
11.30ന് പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്തും ഉച്ചയ്ക്ക് 12.30ന് പുതിയതെരു ഹൈവേ ജംഗ്ഷനിലും ജാഥയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് കാല്‍ടെക്സ്, പോലിസ് മൈതാനം, പഴയ സ്റ്റാന്‍ഡ് വഴി സ്റ്റേഡിയം കോര്‍ണറില്‍ യാത്ര സമാപിക്കും.
പത്ര സമ്മേളനത്തിൽ ജില്ലാ സ്പോര്ടസ് കൗണ്‍സില്‍ സെക്രട്ടറി കെ.കെ. പവിത്രന്, പി.പി ബിനീഷ്, എ.വി. പ്രദീപന്, എ.പി. നിക്കോളാസ് എന്നിവര്‍ പങ്കെടുത്തു.