ശ്രീകണ്ഠപുരം-മലപ്പട്ടം റോഡിൽ മണ്ണിടിച്ചിൽ
1547959
Monday, May 5, 2025 1:03 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-മലപ്പട്ടം റോഡിൽ മണ്ണിടിച്ചിൽ. പഞ്ചാംമൂലക്ക് സമീപം റോഡരികിലാണ് മണ്ണിടിച്ചിൽ രൂക്ഷമായത്. മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് വീഴുന്നത് ഗതാഗതത്തിനും തടസമാകുന്നുണ്ട്.
അഡൂർ വരെ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്.