അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കണം: സജീവ് ജോസഫ്
1547847
Sunday, May 4, 2025 7:15 AM IST
ശ്രീകണ്ഠപുരം: കോളജ്, സ്കൂൾ അധ്യാപകരുടെ വേതനവുമായി താരതമ്യം ചെയ്യുന്പോൾ അങ്കണവാടി മേഖലയിലുള്ളവർക്ക് ലഭിക്കുന്നത് നാമമാത്ര വേതനമാണെന്നും ഇത് പരിഹരിക്കണമെന്നും സജീവ് ജോസഫ് എംഎൽഎ.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ അങ്കണവാടികൾക്ക് കിടക്കകൾ നൽകുന്ന പദ്ധതിയുടെ ശ്രീകണ്പുരം മുനിസിപ്പൽതല വിതരണോദ്ഘാടനം നിർവഹിച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ, വി.പി. നസീമ, ജോസഫീന , പി.പി. ചന്ദ്രാഗദൻ മാസ്റ്റർ, വിജിൽ മോഹനൻ, കെ.വി.കുഞ്ഞിരാമൻ നിഷിതറഹ്മാൻ, മുൻസിപ്പൽ സിക്രട്ടറി ടി.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.