കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1547321
Friday, May 2, 2025 10:15 PM IST
പയ്യന്നൂർ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാറമേലിലെ പരേതരായ കെ.വി. കൃഷ്ണൻ-മാവില മാധവി ദന്പതികളുടെ മകൻ മാവില മധുസൂദനൻ (62) ആണ് മരിച്ചത്.
കെഎസ്എഫ്ഇ റിട്ട. സീനിയർ മാനേജരായിരുന്നു. ഭാര്യ: കെ.കെ. സുപ്രിയ. മക്കൾ: വിശാഖ് (മർച്ചന്റ് നേവി), വിഘ്നേഷ് (കാനഡ), ഐശ്വര്യ (യുകെ). മരുമകൾ: മേഘ്ന (തളിപ്പറമ്പ്). സഹോദരങ്ങൾ: മാധവൻ (പ്രഫ. കാലടി സംസ്കൃത സർവകലാശാല തിരൂർ ഉപകേന്ദ്രം), മനോജ് (മാധവി മെഡിക്കൽസ്, ചീമേനി), മഞ്ജുള (പ്രിൻസിപ്പൽ, ജിവിഎച്ച്എസ്എസ്, കല്യാശേരി), പരേതരായ ഡോ. മുരളീധരൻ, മുകുന്ദൻ മാസ്റ്റർ.