മേയ്ദിന റാലി സംഘടിപ്പിച്ചു
1547391
Saturday, May 3, 2025 1:53 AM IST
ഐഎൻടിയുസി
കണ്ണൂർ: ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നാരംഭിച്ച മേയ്ദിന റാലിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് തൊഴിലാളി പ്രവർത്തകർ പങ്കെടുത്തു. റാലി സ്റ്റേഡിയം കോർണറിൽ പൊതുസമ്മേളനത്തോടെ അവസാനിച്ചു. എഐസിസി മെംബർ വി.എ. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. വി.ബി. ശശീന്ദ്രൻ, എ.ടി. നിഷാത്ത്, എം. പ്രഭാകരൻ, പടിയൂർ ബാലൻ, എം.വി. പ്രേമരാജൻ, കെ.വി. മോഹനൻ, സണ്ണി താഴത്തെകൂടം, കെ.എം. പീറ്റർ, യു.കെ. ജലജ, കെ.സി. ഉല്ലാസ്, കട്ടേരി പ്രകാശൻ, ഷമീർ പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു.
സിഐടിയു
കണ്ണൂർ: സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. 17 കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. കണ്ണൂരിൽ എം. ഷാജിയുടെ അധ്യക്ഷതയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂരിൽ എൻ.പി. ഭാസ്കരന്റെ അധ്യക്ഷതയിൽ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പിൽ പി.പി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ആലക്കോട് സി. രവീന്ദ്രന്റെ അധ്യക്ഷതയിൽ കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. മാടായിയിൽ എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
പാപ്പിനിശേരിയിൽ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. പാനൂരിൽ കെ. രവി അധ്യക്ഷത വഹിച്ചു. എൻ.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പിൽ കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പിണറായിയിൽ സിഐടിയു സ്റ്റേറ്റ് സെക്രട്ടറി ഒ.സി. ബിന്ദു ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടിയിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി സി.പി. മുരളി ഉദ്ഘാടനം ചെയ്തു.
നടുവിൽ: സിഐടിയു, എഐടിയുസി ആലക്കോട് ഏരിയാതല മേയ്ദിനറാലി സംഘടിപ്പിച്ചു. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. നടുവിൽ ബസ് സ്റ്റാൻഡിൽ സമാപിച്ച റാലി എഐടിയുസി സംസ്ഥാന സെക്രട്ടി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം മേരി ജോബ്, ടി. പ്രഭാകരൻ, സാജൻ കെ. ജോസഫ്, വി.ജി. സോമൻ, കെ. സജി, സാജു ജോസഫ്, എം.ഡി. സജി, പി.ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.