നാഷണൽ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനൊരുങ്ങി ആയിഷയും ലിയാനയും
1547958
Monday, May 5, 2025 1:03 AM IST
തളിപ്പറമ്പ്: നാഷണൽ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനൊരുങ്ങി ആയിഷ റിസയും ലിയാന ഫാത്തിമയും. സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ ഇരുവരും തളിപ്പറമ്പ് കേയീ സാഹിബ് ബിഎഡ് ട്രെയിനിംഗ് കോളജ് ടെന്നീസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
കേയീ സാഹിബ് ബിഎഡ് ട്രെയിനിംഗ് കോളജ് കായിക വിഭാഗം അധ്യാപകൻ റഹ്മാൻ, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക അഫീല എന്നിവരുടെ മകളാണ് ആയിഷ റിസാന, ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂരിന്റെയും സർ സയ്യിദ് കോളജ് കോമേഴ്സ് വിഭാഗം പ്രഫ. കെ.പി ഹസീനയുടേയും മകളാണ് ലിയാന ഫാത്തിമ. സൽമാനുൽ ഫാരിസാണ് ഇവരുടെ പരിശീലകൻ. തൃശൂരിൽ നടന്ന കേരള സ്റ്റേറ്റ് ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിജയം നേടിയാണ് ഇരുവരും നാഷണൽ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. ജൂൺ 26 മുതൽ 30 വരെ ചണ്ഡീഗഡിലാണ് മത്സരം നടക്കുന്നത്.