കലാ-കായിക മത്സരങ്ങൾ നടത്തി
1547962
Monday, May 5, 2025 1:03 AM IST
പുന്നാട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നാട് കലാ-കായിക മത്സരങ്ങൾ നടത്തി.
സംസ്ഥാന പ്രസിഡന്റ് എം.രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആർ.കെ.നവീൻ കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ഉപാധ്യക്ഷൻ സുദീപ് ജെയിംസ് മുഖ്യാതിഥിയായി.
വിജയികൾക്കുള്ള സമ്മാനദാനം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. നസീർ നിർവഹിച്ചു.
സി.കെ ശശിധരൻ, കെ.തങ്കച്ചൻ, കെ.രാധ, പി.എം. മുരളീധരൻ, സുനിൽ സെബാസ്റ്റ്യൻ, കെ.സജീവ് കുമാർ, പി.കെ. വിനോദ്, ജോഷി പാലമറ്റം,പി.വി. ശോഭ, പി.പുഷ്പജ, കെ.കെ. കനകവല്ലി, പി.കെ. ജിതിൻ, നിധിൻ നടുവനാട്, ഷാനിദ് പുന്നാട്, സുമേഷ് നടുവനാട്, ഹരികൃഷ്ണൻ പാളാട് , വി.പ്രകാശൻ, ജിബിൻ കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.