പ്രദീപൻ കണ്ണിപ്പൊയിൽ കണ്ണൂർ എസിപി
1547400
Saturday, May 3, 2025 1:53 AM IST
കണ്ണൂർ: കണ്ണൂർ സബ് ഡിവിഷൻ അസി. പോലീസ് കമ്മീഷണറായി തളിപ്പറന്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിലിനെ നിയമിച്ചു. കണ്ണൂർ എസിപിയായിരുന്ന ടി.കെ. രത്നകുമാർ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം.
കണ്ണൂർ സിറ്റി സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായ തളിപ്പറന്പ് ഡിവൈഎസ്പിയായ കെ.ഇ. പ്രേമചന്ദ്രനെ തളിപ്പറന്പ് ഡിവൈഎസ്പിയായും നിയമിച്ചു.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി എസ്. സുനിൽകുമാറിനെ കണ്ണൂർ സിറ്റി സ്പെഷൽ ബ്രാഞ്ചിലേക്കും കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ കണ്ണൂർ സഹകരണ വിജിലൻസിലേക്കും മാറ്റി.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു. പ്രേമനെ കണ്ണൂർ ക്രൈംബ്രാഞ്ചിലേക്കും നിയമിച്ചു.