കുടിയാന്മലയിൽ വന്യമൃഗശല്യം രൂക്ഷം
1547953
Monday, May 5, 2025 1:03 AM IST
ചെമ്പേരി: കുടിയാന്മലയിലും പരിസരപ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി. കാട്ടുപന്നി, കുരങ്ങ്, കുറുക്കൻ എന്നിവയുടെ ശല്യം കാരണം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. വിളകളായ കൊക്കോ, തേങ്ങ, വാഴ, മാങ്ങ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, പൈനാപ്പിൾ എന്നിവയാണ് ഏറെയും നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വെട്ടിക്കുഴിയിൽ സാജു, കൊട്ടാരത്തിൽ ബിജുകുമാർ, മുണ്ടയ്ക്കൽ അനിൽ, താമരശേരിൽ രാജേഷ്, നെല്ലങ്കുഴിയിൽ റൂബിൾസ് എന്നിവരുടെ കൃഷിയിടങ്ങളിലെ കാർഷിക വിളകൾ പൂർണമായും നശിപ്പിച്ചു.