കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടക്കുന്നത് നിയമവിരുദ്ധ കാര്യങ്ങൾ: മാർട്ടിൻ ജോർജ്
1547849
Sunday, May 4, 2025 7:15 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടക്കുന്നത് നിയമവിരുദ്ധ കാര്യങ്ങളാണെന്നും മെഡിക്കൽ കോളജിനെ അഴിമതിയുടെ കൂത്തരങ്ങാക്കിയും ക്രിമിനലുകളുടെ താവളമാക്കിയും സിപിഎം മാറ്റിയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
മെഡിക്കൽ കോളജിലെ ചാച്ചാജി വാർഡ് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന് പ്രവർത്തിക്കാനായി വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തി മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ചാച്ചാജി വാർഡ് സിപിഎം സഹകരണ സംഘത്തിന് വിട്ടു കൊടുത്ത നടപടി റദ്ദാക്കിയില്ലെങ്കിൽ ശ്കതമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർമാരായ എം. പി ഉണ്ണികൃഷ്ണൻ , കൊയ്യം ജനാർദ്ദനൻ , രജനി രാമാനന്ദ്, വി. രാജൻ, കൂനത്തറ മോഹനൻ എന്നിവർ പ്രസംഗിച്ചു . ടി. ജയകൃഷ്ണൻ , അഡ്വ ബ്രിജേഷ് , അജിത് മാട്ടൂൽ, രജിത് നാറാത്ത് ,നൗഷാദ് ബ്ലാത്തൂർ, നബീസ ബീവി, പി .കെ സരസ്വതി , ജയരാജ് പയ്യന്നൂർ , കെ. പി ശശിധരൻ , പി. വി സജീവൻ , പി.സുഖദേവൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.