ചന്ദനഗിരി സെന്റ് ജൂഡ് തീർഥാടന പള്ളി തിരുനാൾ തുടങ്ങി
1547392
Saturday, May 3, 2025 1:53 AM IST
ചന്ദനക്കാംപാറ: ചന്ദനഗിരി സെന്റ് ജൂഡ് തീർഥാടന പള്ളിയിൽ 10 ദിവസത്തെ തിരുനാൾ ആഘോഷ ങ്ങൾക്ക് തുടക്കം കുറിച്ച് പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന എന്നിവക്ക് കാർമികത്വം വഹിച്ചു.
10 വരെ എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ ആഘോഷമായ വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. ലാസർ വരമ്പകത്ത്, ഫാ. ജോസഫ് തുരുത്തേൽ, ഫാ. വർഗീസ് കളപ്പുരയ്ക്കൽ, ഫാ. ഡെന്നീസ് നെല്ലിത്താനത്ത്, ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ, ഫാ. ജോസ് മാടപ്പാട്ട്, ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ എടയാടിയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നല്കും.
10ന് വൈകുന്നേരം ആറിന് ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം എന്നിവ നടക്കും. സമാപന ദിനമായ 11ന് രാവിലെ 10ന് ഫാ. സ്കറിയ വരമ്പകത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചന പ്രഘോഷണം തുടർന്ന് സമാപനാശീർവാദം. സ്നേഹവിരുന്നും ഉണ്ടായിരിക്കും.