കണിയാർവയൽ പള്ളി തിരുനാൾ ഇന്നു സമാപിക്കും
1547841
Sunday, May 4, 2025 7:13 AM IST
കണിയാർവയൽ: മടമ്പം ഇടവകയുടെ ഭാഗമായ കണിയാർവയൽ ദേവാലയത്തിലെ വിശുദ്ധ ഗീവർഗീസ്, വിശുദ്ധ സെബസ്ത്യാനോസ് സഹദാമാരുടെ സംയുക്ത തിരുനാൾ ഇന്ന് സമാപിക്കും.
വൈകുന്നേരം4.30ന് വാദ്യമേളം, അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.സിൽജോ ആവണിക്കുന്നേൽ കാർമികത്വം വഹിക്കും.
ഫാ. ജയ്സൺ പള്ളിക്കര തിരുനാൾ സന്ദേശം നൽകും. തുടർന്ന് കണിയാർവയൽ ടൗണിലേക്കും തിരിച്ചും പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, വാദ്യമേളം, സ്നേഹ വിരുന്ന് എന്നിവ നടക്കും. ഫാ. സജി മേക്കാട്ടേൽ, ഫാ. ബേബി കട്ടിയാങ്കൽ എന്നിവർ നേതൃത്വം നൽകും.