നിരവത്ത് ജൂബിലി ചിറ്റ്സ് പതിനഞ്ചാം വർഷത്തിലേക്ക്
1547859
Sunday, May 4, 2025 7:24 AM IST
ഇരിട്ടി: പ്രമുഖ രജിസ്ട്രേഡ് ചിട്ടി സ്ഥാപനമായ നിരവത്ത് ജൂബിലി ചിറ്റ്സിന്റെ പതിനഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ബിനീസ് ജോസഫ് അറിയിച്ചു.
പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമം ഇന്നു രാവിലെ പത്തിന് കോളിക്കടവ് പാലത്തിന് സമീപമുള്ള കൺവൻഷൻ സെന്ററിൽ നടക്കും. സണ്ണി ജോസഫ് എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്യും. ജൂബിലി ചിറ്റ്സ് മാനേജിംഗ് ഡയറക്ടർ ഡോ. ബിനീസ് ജോസഫ്, ഗായകൻ ജി. വേണുഗോപാൽ, പി. സന്തോഷ്കുമാർ എംപി, സജീവ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളും ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടർ ഡോ. ബിനീസ് ജോസഫ് പറഞ്ഞു.
പതിനഞ്ച് വർഷം മുന്പ് ചിറ്റ്സ് ഫണ്ട് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് മൂന്നു ജീവനക്കാരോട് കൂടി ഇരിട്ടിയിൽ പ്രവർത്തനമാരംഭിച്ച നിരവത്ത് ജൂബിലി ചിറ്റ്സിന് ഇന്ന് വിവിധ ജില്ലകളിലായി 33 ബ്രാഞ്ചുകളും 500 ഓളം ജീവനക്കാരുമുണ്ട്. 3000 കോടിയുടെ വിറ്റുവരവ് നേടിയ കേരളത്തിലെ പ്രധാന ചിറ്റ്സ് കമ്പനികളിൽ ഒന്നായി നിരവത്ത് ജൂബിലി ചിറ്റ്സ് വളർന്നിട്ടുണ്ട്.
ഒരു ലക്ഷത്തോളം ഇടപാടുകാർക്കായി ഒരു ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള പ്രതിമാസ ചിട്ടികൾ നടത്തിയാണ് മലയോര മേഖലയിലെ സിരാ കേന്ദ്രമായ ഇരിട്ടി ആസ്ഥാനമാക്കി ജൂബിലി ചിറ്റ്സ് പ്രവർത്തിക്കുന്നത്. പത്രസമ്മേളനത്തിൽ ജനറൽ മാനേജർ ക്യാപ്റ്റൻ സി. ദാമോദരൻ, പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ജനറൽ മാനേദർ ജോളി പി. മാണി, ഡിജിഎം എം. രാജൻ എന്നിവരും പങ്കെടുത്തു.