മദ്യം ഫുഡ് പാഴ്സലായി എത്തും; പാപ്പിനിശേരി സ്വദേശി പിടിയിൽ
1547399
Saturday, May 3, 2025 1:53 AM IST
കണ്ണൂർ: മാഹി മദ്യവുമായി പാപ്പിനിശേരി സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എസ്.വി. ബഷീറിനെയാണ് (51) 19.750 ലിറ്റർ മാഹി മദ്യവുമായി പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി.
ഡ്രൈ ഡേ ദിവസങ്ങളിൽ മാഹിയിൽനിന്ന് മദ്യം ട്രെയിൻ മാർഗം എത്തിച്ച് പാപ്പിനിശേരി, ഇല്ലിപ്പുറം, കീച്ചേരി, ചുങ്കം, മാട്ടൂൽ, മടക്കര എന്നിവടങ്ങളിൽ വിതരണം ചെയ്യുന്നയാളാണ് ഇയാളെന്ന് എക്സൈസ്സംഘം പറഞ്ഞു. അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞാണ് മദ്യം എത്തിച്ചു നൽകുന്നത്.
മാസങ്ങളായി പാപ്പിനിശേരി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മദ്യം പിടികൂടിയ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി.വി. ദീലീപ്, പ്രിവന്റീവ് ഓഫീസർ എം.പി. സർവജ്ഞൻ, ഗ്രേഡ് ഓഫീസർമാരായ വി.പി. ശ്രീകുമാർ, സി. പങ്കജാഷൻ, പി.പി. രജിരാഗ്, വനിത സിവിൽ എക്സൈസ് ഓഫിസർ പി. ജിഷ എന്നിവർ സംഘത്തിലുണ്ടായിരുന്നു.