ഇടിച്ചു വീഴ്ത്തി; ക്രൂരത
1547947
Monday, May 5, 2025 1:03 AM IST
ജീപ്പ് കഴുകിയതിന്റെ പണം ചോദിച്ചതിന് സർവീസ് സെന്റർ ഉടമയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി
ആലക്കോട്: സർവീസ് സെന്ററിൽ വച്ച് ജീപ്പ് കഴുകിയതിന്റെ പണം ചോദിച്ച വിരോധത്തിൽ യുവാവ് സർവീസ് സെന്റർ ഉടമയെ വാഹനം ഇടിപ്പിച്ചു വീഴ്ത്തി കടന്നു കളഞ്ഞു. ആലക്കോട് കാർത്തികപുരത്ത് ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
പരിക്കേറ്റ സർവീസ് സെന്റർ ഉടമ ഇസ്മയിൽ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഉദയഗിരി അരിവിളഞ്ഞപൊയിൽ സ്വദേശി എറിക്സ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഇസ്മയിലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ജീപ്പ് കഴുകി നൽകിയപ്പോൾ പണം നൽകാതെ കടന്നു കളയാൻ ശ്രമിച്ച ഇയാളെ ഇസ്മയിൽ തടയുകയും പണം തരാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ ജീപ്പ് മുന്നോട്ടെടുത്ത് ഇടിച്ചു വീഴ്ത്തുകയായിരുന്നു.