പ്രഭാത സവാരിക്കിടെവീട്ടമ്മ കാറിടിച്ച് മരിച്ചു
1547324
Friday, May 2, 2025 10:15 PM IST
കല്യാശേരി: പ്രഭാത സവാരി കഴിഞ്ഞ് മടങ്ങുകയായിരുന്ന വീട്ടമ്മ കാറിച്ച് മരിച്ചു. കല്യാശേരി പാറക്കടവിലെ പി.കെ. സാവിത്രിയാണ് (50) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.45ന് കീച്ചേരി അഞ്ചാംപീടിക റോഡിൽ കല്യാശേരി പാറക്കടവ് പാലത്തിന് സമീപത്തായിരുന്നു അപകടം.
വീടിന്റെ നൂറ് മീറ്റർ അകലെ വച്ച്കണ്ണൂർ ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പാറക്കടവിലെ ചെല്ലട്ടൻ വീട്ടിൽ എം.വി. മധുസൂദനന്റെ ഭാര്യയാണ്. പാപ്പിനിശേരി വെസ്റ്റിലെ സി. ബാലൻ നമ്പ്യാർ- പി.കെ. പത്മിനി അമ്മ ദന്പതികളുടെ മകളാണ്. മകൾ: പി.കെ ഗായത്രി.