ക​ണ്ണൂ​ര്‍: ല​ഹ​രി​ക്കെ​തി​രെ കാ​യി​ക വ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ യാ​ത്ര ആ​റി​ന് ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പ​യ്യ​ന്നൂ​രി​ല്‍ പു​രു​ഷ/​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്രൈ​സ് മ​ണി മി​നി മാ​ര​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ 6.30ന് ​മാ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ര​ത്തോ​ണ്‍ പെ​രു​മ്പ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ക്കും. വി​ജ​യി​ക​ള്‍​ക്ക് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലാ​യി യ​ഥാ​ക്ര​മം 15000, 10000, 7500 രൂ​പ​യും നാ​ല് മു​ത​ല്‍ എ​ഴ് വ​രെ സ്ഥാ​ന​ക്കാ​ര്‍​ക്ക് 2000 രൂ​പ വീ​ത​വും പ്രൈ​സ് മ​ണി ല​ഭി​ക്കും. 11.30ന് ​പ​ഴ​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തും ഉ​ച്ച​യ്ക്ക് 12.30ന് ​പു​തി​യ​തെ​രു ഹൈ​വേ ജം​ഗ്ഷ​നി​ലും ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കും.