മിനിമം കൂലി പരിഷ്കരിച്ച് തൊഴിലും കൂലിയും ഉറപ്പാക്കണം: നാഷണൽ ഖാദി ലേബർ യൂണിയൻ
1547842
Sunday, May 4, 2025 7:13 AM IST
പയ്യന്നൂർ: മിനിമം കൂലി പരിഷ്ക്കരിച്ച് തൊഴിലും കൂലിയും ഉറപ്പ് വരുത്തണമെന്നും കുടിശികയായ കൂലിയും ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയൻ -ഐഎൻടിയുസി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എ.പി.നാരായണൻ, ടി.ജനാർദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയരാജ്, കെ.കുഞ്ഞിരാമൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ഗംഗാധരൻ, സെക്രട്ടറി വി.കെ. ഉഷ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ചന്തുക്കുട്ടി പൊഴുതല അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. കെപിസിസി എക്സി. മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ, ഡിസിസി അംഗങ്ങളായ ഡി. കെ.ഗോപിനാഥ്, വി.സി.നാരായണൻ, പയ്യന്നൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ, പിലാക്കാൽ അശോകൻ, മണിയറ ചന്ദ്രൻ ,എൻ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: എൻ. ഗംഗാധരൻ-പ്രസിഡന്റ്, ടി.വി. കുഞ്ഞിരാമൻ -ജനറൽ സെക്രട്ടറി.