മരുതായി-പൊറോറ റോഡ് ജംഗ്ഷനിൽ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
1547397
Saturday, May 3, 2025 1:53 AM IST
മട്ടന്നൂർ: മരുതായി-പൊറോറ റോഡ് ജംഗ്ഷനിൽ നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്.
കാലിന് പരിക്കേറ്റ ഡ്രൈവർ കർണാടക ബിജാപ്പുർ സ്വദേശി രതീഷിനെ (38) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പൊറോറയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറന്പിലേക്ക് മറിയുകയായിരുന്നു.