കൊളക്കാട് സെന്റ് തോമസ് തീർഥാടന ദേവാലയത്തിൽ എട്ടാമിടം ആചരിച്ചു
1547961
Monday, May 5, 2025 1:03 AM IST
കൊളക്കാട്: കൊളക്കാട് സെന്റ് തോമസ് തീർഥാടന ദേവാലയ തിരുനാളിനും കുരിശുമല തീർഥാടനത്തിനും സമാപനമായി ഏട്ടാമിടം ആചരിച്ചു. ഉച്ച കഴിഞ്ഞ് 3.30ന് ആരാധന, നാലിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, പ്രദക്ഷിണം എന്നിവ നടന്നു. വികാരി ഫാ. തോമസ് പട്ടാംകുളം, അസി. വികാരി ഫാ. ജോസഫ് തകിടിയേൽ, സെക്രട്ടറി, കോ-ഓർഡിനേറ്റർമാർ, കൈക്കാരൻമാർ എന്നിവർ നേതൃത്വം നൽകി. തിരുനാൾ കൊടിയിറക്കിന് ശേഷം സൺഡേ സ്കൂൾ, ഭക്തസംഘടനകൾ എന്നിവയുടെ വാർഷികവും നടന്നു.