കാർ നിർത്തിയിട്ട സ്കൂട്ടറിലിടിച്ചു
1547956
Monday, May 5, 2025 1:03 AM IST
ചെറുപുഴ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിലിടിച്ചു. മലയോര ഹൈവേയിൽ പെരിങ്ങാല തട്ടിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം.
ആലക്കോട് ഭാഗത്തു നിന്ന് ചെറുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
സ്കൂട്ടർ പൂർണമായും തകർന്നു. സ്കൂട്ടറിൽ ഇടിച്ചതിനുശേഷം റോഡരികിലെ മൺതിട്ടയിൽ ഇടിച്ചാണു കാർ നിന്നത്.