പയ്യാവൂർ സെന്റ് ആൻസ് പള്ളി തിരുനാൾ ഒമ്പത് മുതൽ
1547393
Saturday, May 3, 2025 1:53 AM IST
പയ്യാവൂർ: സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ സെബത്യാനോസ്, വിശുദ്ധ അന്ന എന്നിവരുടെ സംയുക്ത തിരുനാളാഘോഷം ഒന്പത് മുതൽ 12 വരെ നടക്കും. ഒന്പതിന് വൈകുന്നേരം അഞ്ചിന് വികാരി ഫാ. ബിബിൻ അഞ്ചെമ്പിൽ കൊടിയേറ്റും. തുടർന്ന് ചമതച്ചാൽ വികാരി ഫാ. ജിബിൽ കുഴിവേലിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. പരേതസ്മരണ, സെമിത്തേരി സന്ദർശനം എന്നിവയ്ക്ക് ശേഷം സൺഡേ സ്കൂൾ, ഭക്തസംഘടനകൾ എന്നിവയുടെ വാർഷികാഘോഷവും കലാസന്ധ്യയും അരങ്ങേറും.
10ന് രാവിലെ ഏഴിന് വിശുദ്ധ കുർബാനയ്ക്ക് ഫാ. ജെയ്സൺ വാഴകാട്ട് നേതൃത്വം നൽകും.
വൈകുന്നേരം 6.30ന് പൊന്നുംപറമ്പ് കുരിശടിയിൽ ഫാ. സജി മേക്കാട്ടേൽ ലദീഞ്ഞ് അർപ്പിക്കും. ഏഴിന് പള്ളിയിലേക്കുള്ള പ്രദക്ഷിണത്തിന് ഫാ. മാത്യു വട്ടുകുളങ്ങര കാർമികനായിരിക്കും. ഫാ. സിബിൻ കൂട്ടക്കല്ലിങ്കൽ തിരുനാൾ സന്ദേശം നൽകും. 8.45ന് മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കും.
രാത്രി ഒന്പതിന് നീലേശ്വരം എൽജെ ബാൻഡ്, ഉടയംചാൽ അമ്മ കലാസമിതി എന്നിവരുടെ ഫ്യൂഷൻ ശിങ്കാരിമേളം. 11ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. 9.30ന് തിരുനാൾ റാസക്ക് ഫാ. ജിതിൻ വല്ലൂർ മുഖ്യകാർമികത്വം വഹിക്കും. ഫാ. ടോമി പട്ടുമാക്കിൽ, ഫാ. ജോമി പതീപ്പറമ്പിൽ, ഫാ. ജോൺസൺ മാരിയിൽ, ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും. ഫാ. സനീഷ് കയ്യാലയ്ക്കകത്ത് തിരുനാൾ സന്ദേശം നൽകും. 11.30ന് ഫാ.ജോസ് കറുകപ്പറമ്പിലിന്റെ നേതൃത്വത്തിൽ തിരുനാൾ പ്രദക്ഷിണം. ഉച്ചയ്ക്ക് 12.30ന് പയ്യാവൂർ വലിയപള്ളി വികാരി ഫാ. ബേബി കട്ടിയാങ്കൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കും.12ന് രാത്രി 7.30 ന് നാടകവും ഉണ്ടായിരിക്കും.