ഓപ്പൺ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ്: പേരാവൂർ സ്വദേശിക്ക് ഇരട്ട സ്വർണം
1547851
Sunday, May 4, 2025 7:15 AM IST
പേരാവൂർ: എറണാകുളം മഹാരാജാസ് ന്യു സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഒന്നാമത് ഓപ്പൺ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഇരട്ട സ്വർണ നേട്ടവുമായി പേരാവൂർ സ്വദേശി.
കാക്കയങ്ങാട് പാല ഗവ. സ്കൂളിൽ കായികാധ്യാപകനായ മണത്തണയിലെ ടി.ആർ.പ്രവീൺകുമാറാണ് ഡിസ്കസ് ത്രോ, ഹൈജന്പ് എന്നിവയിൽ സ്വർണം നേടിയത്. ചുങ്കക്കുന്ന് തയ്യിൽ രവി-ഉഷാകുമാരി ദന്പതികളുടെ മകനാണ്. സാന്ദ്രയാണ് ഭാര്യ. പാർഥിപ് കൃഷ്ണ, ധ്യാൻ കൃഷ്ണ എന്നിവർ മക്കളാണ്.