വ​ള​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, September 26, 2024 4:39 AM IST
നാ​ദാ​പു​രം: ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്തെ ഹോ​ട്ട​ൽ, കൂ​ൾ​ബാ​ർ, ത​ട്ടു​ക​ട, അ​ഥി​തി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഫു​ഡ്‌ പാ​ർ​ക്ക്‌ ഹോ​ട്ട​ലി​ൽ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​നം ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. ഹെ​ൽ​ത്ത്‌ കാ​ർ​ഡ് ഇ​ല്ലാ​ത്ത​തും ശു​ചി​ത്വം ഇ​ല്ലാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പൊ​തു ജ​നാ​രോ​ഗ്യ നി​യ​മ പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി. ഉ​പ്പി​ലി​ട്ട പ​ഴ​ങ്ങ​ളു​ടെ വി​ൽ​പ​ന​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.


കോ​ട്പ ബോ​ർ​ഡ് ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം പി​ഴ ചു​മ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു.