ന്യൂ​ന​പ​ക്ഷ ഐ​ക്യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ഭുതം സൃ​ഷ്ടി​ക്കും: സാ​ദി​ഖ​ലി ത​ങ്ങ​ള്‍
Thursday, September 26, 2024 4:39 AM IST
ബാ​ലു​ശേ​രി: ന്യൂ​ന​പ​ക്ഷ ഐ​ക്യ​വും വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ല്‍ അ​ത്ഭു​തം സൃ​ഷ്ടി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പ​രി​ശോ​ധി​ച്ചാ​ല്‍ വ്യ​ക്ത​മാ​കു​മെ​ന്ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ബാ​ലു​ശേ​രി​യി​ല്‍ ന​ട​ന്ന പാ​ണ​ക്കാ​ട് ഖാ​സി ഫൗ​ണ്ടേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ മ​ഹ​ല്ല് സാ​ര​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ത​ങ്ങ​ള്‍.

ഒ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ലും ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ലും ച​ര്‍​ച്ച​ക​ള്‍ കൂ​ടാ​തെ പ​ല ക​രി​നി​യ​മ​ങ്ങ​ളും പാ​സാ​ക്കി​യ​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ അ​തി​ന് സാ​ധി​ക്കു​ന്നി​ല്ല. വ​ഖ​ഫ് വി​ഷ​യ​ത്തി​ല്‍ ഇ​താ​ണ് നാം ​ക​ണ്ട​ത്. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​വും,


പ്ര​തി​പ​ക്ഷ നേ​താ​വും ഉ​ണ്ടാ​യ​ത് ന്യൂ​ന​പ​ക്ഷ ഐ​ക്യ​ത്തി​ന്‍റെ​യും ഏ​കീ​ക​ര​ണ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള ഐ​ക്യ​വും യോ​ജി​പ്പും മ​ഹ​ല്ല് ത​ല​ത്തി​ല്‍ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ഖാ​സി ഫൗ​ണ്ടേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​ര്‍.​വി. കു​ട്ടി​ഹ​സ​ന്‍ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ, ഡോ. ​ബ​ഹാ​ബു​ദ്ദീ​ന്‍ ന​ദ്‌​വി, അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍, നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി, ഡോ. ​റാ​ഷി​ദ് ഗ​സാ​ലി കൂ​ളി​വ​യ​ല്‍, സ​ലീം എ​ട​ക്ക​ര എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സ് എ​ടു​ത്തു.